നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധവും സജീവം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ പരിഗണിച്ച് തയ്യാറാക്കിയ പട്ടിക പുറത്തുവന്നതോടെയാണ് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കൊല്ലത്ത് പിസി വിഷ്ണുനാഥിനും തിരുവനന്തപുരത്ത് എസ്എസ് ലാലിനെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന എസ്എസ് ലാലിനെതിരെയാണ് പോസ്റ്റര്‍.
പ്രൊഫഷണല്‍സിനെയല്ല പൊളിറ്റീഷ്യന്‍സിനെയാണ് കഴക്കൂട്ടത്ത് വേണ്ടതെന്നാണ് പോസ്റ്ററില്‍ ഉള്ളത്. സാധ്യതാ പട്ടികയില്‍ എസ്എസ് ലാലിന്‍റെ പേരുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് കഴക്കൂട്ടത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് പിസി വിഷ്ണുനാഥിനെതിരെയും പോസ്റ്റര്‍ പ്രചാരണമുണ്ട്.
ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന സ്ഥാനാര്‍ത്ഥി വേണ്ട, ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത് എന്നിങ്ങനെയാണ് കൊല്ലത്ത് പിസി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്തിന് അനുയോജ്യയായ സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തളര്‍ത്തിയയാളെ മാറ്റിനിര്‍ത്തണമെന്നുമാണ് പ്രവര്‍ത്തകരുടെ വികാരം.
Get real time update about this post categories directly on your device, subscribe now.