ഗ്രൂപ്പുകളെയും സഖ്യകക്ഷികളെയും സ്ഥാനാര്‍ത്ഥി മോഹികളെയുമൊക്കെ മയപ്പെടുത്താന്‍ കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഐസിസിക്ക് അതൃപ്തി.
ഇത്രയേറെ സമയമെടുത്തിട്ടും പട്ടിക ചുരുക്കി തയ്യാറാക്കാതെയാണ് ജംബോ പട്ടികയുമായി സംസ്ഥാന നേതൃത്വം ദില്ലിയിലെത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു മണ്ഡലത്തില്‍ എട്ടുപേര്‍ വരെ ഉണ്ടെന്നുള്ളതാണ് വിവരം.
വൈകുന്നേരത്തെ സ്ക്രീനിംങ് കമ്മിറ്റിക്ക് മുന്നെയായി പട്ടിക ചുരുക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാധ്യതാ പട്ടികയില്‍ പേരില്ലെന്ന് ഉറപ്പായതിന് പിന്നാലെ ചില നേതാക്കള്‍ രാജി പ്രഖ്യാപനത്തിലേക്ക് ഉള്‍പ്പെടെ നീങ്ങുന്നതായാണ് സൂചന. ഇതും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയേറി. കെ സുധാകരന്‍ കെപിസിസി അധ്യനാവും. നേരത്തെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും താന്‍ മത്സരിക്കില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് തന്‍റെ ചുമതലയെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. എന്നാല്‍ നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത.
Get real time update about this post categories directly on your device, subscribe now.