എനിക്ക് സ്ത്രീ എന്ന പരിഗണന വേണ്ട എന്ന് പറഞ്ഞു തുടങ്ങുന്നിടത്താണ് യഥാർത്ഥ സ്ത്രീശാക്തികരണം:യുവ സംരംഭക സൗമ്യ സതി

ഇന്ന് മാർച്ച് 8 , 2021 . അത്രേ ഉള്ളൂ. എന്നത്തേയും പോലെ ഒരു ദിവസം . ഗൂഗിൾ അത് വിമൻസ് ഡേ ആണെന്ന് ഓർമിപ്പിക്കുന്നു . അതെന്താ ഗൂഗിൾ ബാക്കി ദിവസങ്ങളൊന്നും സ്ത്രീകൾക്കുള്ളതല്ലേ?

സ്ത്രീകളോടാണ്, മാർച്ച് 8 വരെ കാത്തിരിക്കണോ നിങ്ങള്ക്ക് ആഘോഷിക്കാൻ? ഈ 365 ദിവസവും നിങ്ങൾക്കാഘോഷിക്കാൻ ഉള്ളതാണ്. പലപ്പോഴും അരോചകമാണീ Women’s day hashtag . നിങ്ങളെ കുറിച്ചോർക്കാൻ ഒരു മാർച്ച് എട്ടിന്റെ ആവശ്യമില്ല. ആദ്യം എടുത്തു കളയേണ്ടത് ഈ സോകോൾഡ് വിമൺ  പ്രിവിലേജ് ആണ് . നിങ്ങൾ ഈ പ്രിവിലേജ് ഇൽ നിന്നും പുറത്തു വരൂ. എല്ലാ ദിവസവും നിങ്ങളുടേതാണ്.

വീട്ട് ജോലി മുതൽ പ്രഥമ വനിതാ പദം വരെ സന്തോഷത്തോടെ ചെയ്യാനായാൽ അതാണ് നിങളുടെ വിജയം.”എനിക്ക് വീട് നോക്കി, ഭർത്താവിനേം കുട്ടികളുടെയും കാര്യം നോക്കുന്നതിലാണ് സംതൃപ്തി എന്ന് പറയുന്ന നിഷക്കും , 21 വയസിൽ CEO ആയ ഗീതുവിനും , ഞാൻ ഒരു individual ആണ്, സ്ത്രീ എന്ന ലേബൽ എനിക്ക് വേണ്ടാന്ന് പറയുന്ന സുബിക്കും , മകളെ നന്നായി വളർത്തുന്ന സിംഗിൾ മദർ ആയ അമൃതക്കും ആഘോഷിക്കാൻ ഒരു മാർച്ച് 8 വേണ്ട . എല്ലാ ദിവസവും അവരുടേത് മാത്രമാണ്,

എനിക്ക് സ്ത്രീ എന്ന പരിഗണ വേണ്ട എന്ന് പറഞ്ഞു തുടങ്ങുന്നടതാണ് യഥാർത്ഥ സ്ത്രീശാക്തികരണം, എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു . ഇന്ന് മാർച്ച് 8 , 2021 . അത്രേ ഉള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here