ദോ ബാരാ വീണ്ടും തുടങ്ങുകയാണെന്ന ക്യാപ്ഷനോടെ തപ്‌സി പന്നുവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അനുരാഗ് കശ്യപിന് പിന്തുണയുമായി നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസും മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബും ഉള്‍പ്പെടെ നിരവധിപേര്‍.
അനുരാഗ് കശ്യപും തപ്സി പന്നുവും വീണ്ടും ഒന്നിക്കുന്ന ഒരു ടൈം ട്രാവല്‍ സിനിമയാണ് ‘ദോ ബാരാ’. റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, രാജീവ് മസന്ത് തുടങ്ങിയവരും അനുരാഗിന് പിന്തുണയുമായെത്തി. അനുരാഗ് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ’അങ്ങനെയാണ് നമ്മള്‍ യോ,’ എന്നാണ് ഗീതു മോഹന്‍ദാസ് കമന്റ് ചെയ്തത്.
റിമ കല്ലിങ്കലും റാണ അയ്യൂബും ഷഹബാസ് അമനുമെല്ലാം ഹാര്‍ട്ട് ചിഹ്നം കമന്റായി ഇട്ടാണ് പിന്തുണ അറിയിച്ചത്.
വെറുക്കുന്ന എല്ലാവരോടും സ്നേഹത്തോടെ,ദോ ബാരാ ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്’, എന്നാണ് അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാം പോസസ്റ്റില്‍ പറഞ്ഞത്.
സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി രംഗത്തെത്തിയത്.
‘മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചത് 1. പാരീസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനല്‍ക്കാല അവധി ദിവസങ്ങള്‍ അടുത്തെത്താറായി.
2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.
3. 2013 ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത് -ആദരണീയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു’
ഇതേ ആളുകള്‍ക്കെതിരെ 2013 ല്‍ റെയ്ഡ് നടന്നിരുന്നുവെന്ന നിര്‍മല സീതാരാമന്റെ ആരോപണത്തെ പരിഹസിച്ച് തപ്സി പറഞ്ഞു.
ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് തപ്സി ട്വീറ്റ് അവസാനിപ്പിക്കുന്നത്.മൂന്ന് ദിവസമാണ് തപ്സിയുടെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടന്നത്.
Get real time update about this post categories directly on your device, subscribe now.