11,000 കടന്ന് മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ; രാജ്യത്ത് രോഗബാധിതർ ഉയരുന്നു

കേരളത്തിൽ ഇന്നലെ 2100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്ന് 18,500ൽ അധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയിലും വർധനവുണ്ട്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധനവ് മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയിലെ കൊവിഡ് ബാധ വീണ്ടും ആശങ്ക ഉയർത്തുകയാണ്. ഇന്നലെ 11,141 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 97,983 ആക്ടീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളതെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം.
മഹാരാഷ്ട്രയിലെ കൊവിഡ് കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,29,398 ആയി ഉയർന്നിരിക്കുകയാണ്. 1,88,747 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,08,82,798 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 14,278 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here