വനിതാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ സ്ത്രീകളെ അനുസ്മരിച്ച് വീഡിയോ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തിന്റെ ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ സ്ത്രീകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു വീഡിയോ.

തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഭരണഘടനാ നിർമാണ സഭയിൽ അംഗങ്ങളായ, ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ പതിനഞ്ച് സ്ത്രീകളെ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

സ്ത്രീകളുടെ ഭരണഘടനാ നിർമാണത്തിലെ ഇടപെടലുകൾ ലോകത്തെ ഓർമിപ്പിച്ചുകൊണ്ട് അവരെ അനുസ്മരിക്കുകയാണ് ഈ വനിതാ ദിനത്തിൽ.ദിവ്യാ ഗോപിനാഥ് ഐപിഎസ് വീഡിയോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് പ്രഫസര്‍ റിയ ജോണ്‍. കോര്‍ഡിനേറ്റര്‍ അമൃത സതീശന്‍, കോളേജ് ഡയറക്ടര്‍ ഫാദര്‍ ഡോ. കോശി ഐസക്, പ്രിന്‍സിപ്പള്‍ ഡോ. ജോണ്‍ പിസി എന്നിവര്‍ വീഡിയോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News