ഒരുപാട് കാര്യങ്ങൾ പക്വമായി അതിഗംഭീരമായി ചെയ്തു തീർക്കുന്ന, ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകൾ ; അത്തരം പുഞ്ചിരികളാണ് എന്റെ പ്രചോദനം :വനിതാദിനത്തിൽ റേഡിയോ ജേണലിസ്റ് സുമി എഴുതുന്നു

ഓരോ വനിതാദിനവും  വരുമ്പോഴും അതുപോലെ പോകുമ്പോഴും മാത്രം ചിന്തിക്കാനുള്ളതല്ല അതിന്റെ  പ്രാധാന്യം എന്ന് തോന്നാറുണ്ട്..ഓരോ ദിനവും വനിതാദിനമാണ്…വനിതകൾ ഇല്ലാതെ ഒരു ദിവസം  ആർക്ക്  മുന്നോട്ട് കൊണ്ടുപോകാനാകും

എല്ലാ ദിവസവും അമ്മ ചായ ഉണ്ടാക്കാറുണ്ട് നമുക്ക് ഭക്ഷണം ഉണ്ടാക്കിതരാറുണ്ട്.. നമ്മുടെ വസ്ത്രങ്ങൾ അലക്കാറുണ്ട്. Phone വിളിച്ച് എപ്പോ എത്തും എന്ന് അന്വേഷിക്കാറുണ്ട്..അപ്പോഴൊന്നും ആ ഭക്ഷണത്തിന്റെ സ്വാദിനെ പറ്റിയോ തെയ്ച്ചുവച്ച വസ്ത്രങ്ങളെ പറ്റിയോ അന്വേഷിക്കാറോ നല്ലവാക്ക് പറയറോ ഇല്ല..

ഒരുനാൾ അത് മുടങ്ങുമ്പോ അല്ലെങ്കിൽ മറ്റൊരു സാഹചര്യത്തിലോ അതേപറ്റി ഓർക്കുംഅതുപോലെയാണ്,

അമ്മ ആയാലേ നമ്മുടെ അമ്മയുടെ വില അറിയൂ എന്ന് പറഞ്ഞു കേൾക്കാറുണ്ട് ചെറുപ്പത്തിൽ.. ഇന്ന് അതിന്റെ വില അറിയുന്നുമുണ്ട്..ജീവിതത്തിൽ അമ്മമാരോടൊക്കെയും വല്ലാത്ത ആദരവാണ്.. അവരുടെ ഇഷ്ടങ്ങൾ സ്വപ്‌നങ്ങൾ ഒക്കെയും മാറ്റിവച്ചു കൊണ്ട് കുഞ്ഞുങ്ങൾക്കും ഭർത്താവിനും കുടുംബത്തിനുമായി നൽകുന്ന അമ്മമാർ

കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്.. മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്..

മക്കളെ തനിയെ വളർത്തേണ്ടി വരുന്ന അമ്മമാരോടും പ്രിയമാണ്.. ഇന്നത്തെ സാഹചര്യങ്ങൾ പുഞ്ചിരിയോടെ അവരെ ചൂഷണം ചെയ്യാൻ ശ്രമം നടത്തുന്നു. അതിനെതിരെ ജീവിതത്തിൽ പോരാട്ടം നടത്തുന്നു ആർക്ക് വേണ്ടി? മകൾക്കോ മകനോ വേണ്ടി

ആഴ്ചയിൽ 7ദിവസങ്ങൾ.. പുരുഷന് ഞായറാഴ്ച അവധിയാണ്.. അന്നും അടുക്കളയിൽ അമ്മയുണ്ട്..24മണിക്കൂറിൽ 9മണിക്കൂർ പരമാവധി പുരുഷന് ജോലി ചെയ്താൽ മതി എന്നാൽ അവൾക്കത് 18മണിക്കൂർ ആണ് വീട്ടിലും ഓഫീസിലുമായി..

ഒരുപാട് സ്വാധീനിച്ചിട്ടുള്ളത്,ഒരുപാട് കാര്യങ്ങൾ പക്വമായി അതിഗംഭീരമായി ചെയ്ത്തുതീർക്കുന്ന ഒപ്പം ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകളോടാണ്.. ഒരുപാട് പേരുണ്ട്.. പേരുകളുണ്ട്… തന്റെ സങ്കടങ്ങൾ ഒന്നും അല്ലാതായി തീരുന്ന അത്തരം പുഞ്ചിരികളാണ് എന്റെ inspiration…

ജീവിതത്തിൽ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ നൽകാനാകണം… മരിക്കുവോളം ഓർമ്മിക്കപ്പെടണം മരിച്ചുകഴിഞ്ഞാൽ അവരെ  നൊമ്പരപ്പെടുത്തണം ആ ഓർമകളാൽ..
(സുഖമുള്ള സ്വാർത്ഥതയായി കണ്ടാൽ മതി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel