അനിവാര്യ ഘട്ടങ്ങളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ മതസംഘടനകള്‍ എതിര്‍ത്തിട്ടില്ല; ലീഗിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം

വനിതകളുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ലീഗിന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്.

അനിവാര്യഘട്ടങ്ങളില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ മതസംഘടനകള്‍ എതിര്‍ത്തിട്ടില്ലെന്നും വനിതകള്‍ക്ക് സീറ്റ് നല്‍കാത്തതിന്‍റെ പാപഭാരം മതസംഘടനകളുടെ മേല്‍ കെട്ടിവയ്ക്കേണ്ടെന്നും എസ്കെഎസ്എസ്എഫ് നേതാവ് പറയുന്നു.

ഇതിന്‍റെ ഉത്തരവാദിത്വം മതസംഘടനകളുടെമേല്‍ കെട്ടിവയ്ക്കുന്നത് ഒളിച്ചോട്ടമെന്നും എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പാന്തല്ലൂര്‍. സ്ഥാലകാല സാഹചര്യങ്ങളെ കണ്ടറിയാന്‍ ക‍ഴിവുള്ളവരാണ് മതനേതൃത്വമെന്നും സത്താര്‍ പാന്തല്ലൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News