വനിതാ ദിനത്തിൽ സ്പെഷ്യൽ പ്രഖ്യാപനവുമായി നടൻ മമ്മൂട്ടി. നടി പാർവതി തിരുവോത്തിനൊപ്പം ആദ്യമായി അഭിനയിക്കാനൊരുങ്ങുകയാണ് താരം. കൂടാതെ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. വനിത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ റതീനയാണ് ചിത്രം ഒരുക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
Step 2: Place this code wherever you want the plugin to appear on your page.
Women’s day wishes 😊 Here is our next project – Puzhu Movie
#Puzhu #PuzhuMovie
Posted by Mammootty on Sunday, 7 March 2021
വനിതാ ദിനാശംസങ്ങൾ, ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് എന്ന അടിക്കുറിപ്പിലാണ് പുഴു ടൈറ്റിൽ പോസ്റ്റർ പുറച്ചുവിട്ടത്. എസ് ജോർജ് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാനാണ്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന്റെ കഥ. ഹർഷദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് സംഗീതം. ദുൽഖറിന്റെ വേഫെറർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവർ എക്‌സിക്യൂട്ടീസ് പ്രൊഡ്യൂസർമാരാണ്.
ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മുൻപ് മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെക്കുറിച്ചുള്ള പാർവതിയുടെ വിമർശനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മമ്മൂട്ടി ആരാധകരിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണവും താരം നേരിട്ടിരുന്നു. എന്തായാലും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രഖ്യാപനം.
Get real time update about this post categories directly on your device, subscribe now.