മാർച്ച് 8 വനിതാ ദിനം എൻ്റെ ജന്മദിനം കൂടെയാണ്. സ്വന്തം വീട്ടിലുള്ള സ്ത്രീകളെ അമ്മയായും പെങ്ങളായും കാണുകയും പുറത്തിറങ്ങുമ്പോൾ കാണുന്ന മറ്റു സ്ത്രീകളെ അവളുടെ നിറം, ധരിച്ചിരിക്കുന്ന വസ്ത്രം, സ്വഭാവം, ശരീര പ്രകൃതം എന്നിവയെല്ലാം അടിമുടി അളന്നെടുത്താണ് ചർച്ചചെയ്യപ്പെടുന്നത്.
സൈബർ ഇടങ്ങളിൽ സ്ത്രീകൾ ആൾക്കൂട്ട ആക്രമങ്ങൾക്ക് വിധേയരാകുന്നു. അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന സ്ത്രീകളെ അവർക്ക് ഭയമാണ്.ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിൻ്റെ പേരിൽ , സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പരസ്യമായി ബോഡി ഷെയ്മിംങ്ങിന് വിധേയയാകേണ്ടി വന്നപ്പോഴും ‘ഞാൻ നിങ്ങളുടെ വീട്ടിലെ അമ്മയോ പെങ്ങളോ അല്ലാത്തത് കൊണ്ട് തന്നെ ഇത്തരം മോശം അധിക്ഷേപങ്ങളെ നേരിടേണ്ടിവരുന്നത് വളരെ സ്വാഭാവികമായാണ് കണ്ടിരുന്നത്’.
വനിതാ ദിനത്തിൽ എനിക്ക് പറയാനുള്ളത് സ്ത്രീകൾ എപ്പോഴും പൂർണ്ണരായും സന്തുഷ്ട്ടരല്ല. അവരുടെ സന്തോഷം ഒരു കണ്ടെത്തലാണ്. കാരണം ഒരു അമ്മയും മകളും ഭാര്യയുമായി ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ജീവനു തുല്യം സ്നേഹിക്കുന്നവരിൽ നിന്നും വാളെടുത്ത് കുത്തിയ പോലെ ചങ്കിൽ തറച്ച് കയറുന്ന വാക്കുകളോടെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും പറയേണ്ടി വന്നിട്ടുണ്ടാകാം.ഓരോ നിമിഷവും മനസ്സ് സമ്മർദ്ധത്തിലാകുമ്പഴും അവൾ വീണ്ടും വീണ്ടും പുഞ്ചിരിക്കാനായി ശ്രമിക്കുന്നുണ്ടാകാം. അവൾ എവിടെയും സുരക്ഷിതയല്ല എന്ന യാഥാർത്ഥ്യബോധത്തോടെ വീണ്ടും വീണ്ടും ഓരോ പ്രതിബന്ധങ്ങളെയും നേരിട്ട് ജീവിതത്തെ ഉൾക്കരുത്തോടെ നേരിടുകയാണ്.തനിക്കുണ്ടായ മാനക്കേടുകളെയും അപമാനത്തെയും ശക്തമായി പ്രതിരോധിച്ച് കൊണ്ട് മുന്നോട്ട് സഞ്ചരിക്കുകയാണ്. ജീവിക്കാൻ പഠിച്ച് കൊണ്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here