സിബിഐയെ തള്ളി അമിത് ഷാ; ബാലഭാസ്കറിന്‍റെ മരണം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്; ദുരൂഹതയാരോപിച്ച് വെട്ടിലായി കേന്ദ്ര ആഭ്യന്തര മന്ത്രി

രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര മന്ത്രി അമിത് ഷാ. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്തിന്‍റെ ഭാഗമായി നടന്ന ദുരൂഹ മരണമാണ് ബാലഭാസ്കറിന്‍റേതെന്നുമായ് അമിത് ഷായുടെ പരോക്ഷമായ പ്രതികരണം.

ശംഖുമുഖത്ത് നടന്ന ബിജെപിയുടെ റാലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അമിത് ഷാ ഈ പ്രതികരണം നടത്തിയത്. വയലിനിസ്റ്റ് ബാലഭാസ്കറും കുഞ്ഞും മരിക്കാനിടയായ സംഭവം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ മറുപടി പറയണമെന്നുമാണ് അമിത് ഷാ പരോക്ഷമായി വേദിയില്‍ പ്രസംഗിച്ചത്. അമിത് ഷായുടെ പ്രസംഗം ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലഭാസ്കറിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് അമിത് ഷായുടെ പ്രസംഗം. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഒരു കലാകാരനെയും അദ്ദേഹത്തിന്‍റെയും കുഞ്ഞിന്‍റെയും മരണത്തെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി തള്ളിക്കളയുന്നത് സ്വന്തം മന്ത്രാലയത്തിന് കീ‍ഴിലുള്ള അന്വേഷണ ഏജന്‍സിയായ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിനെയാണ്.

കലാഭവന്‍ സോബിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ സോബി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സോബിക്കെതിരെ സിബിഐ കേസെടുത്തിരുന്നു.

സോബിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തിയെങ്കിലും ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത കണ്ടെത്താന്‍ ക‍ഴിഞ്ഞിരുന്നില്ല.

ബാലഭാസ്കറിന്‍റെ അക്കൗണ്ടുകളിലോ സുഹൃത്തുക്കളില്‍ നിന്നോ ദുരൂഹത സൂചിപ്പിക്കുന്ന ഒരു തെളിവുകളും ലഭിച്ചിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തള്ളിയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രസംഗം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News