കാടിന്റെ മക്കളുടെ കഥ പറയുന്ന ബഹുഭാഷാ ചിത്രം കാടന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്തരിച്ച നടന്‍ രാജേഷ് ഖന്നയ്ക്കു സ്മരണാഞ്ജലിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്.
റാണ ദഗുബട്ടിയുടെ ഒരറ്റ പോസ്റ്റര്‍ കൊണ്ടു ചലചിത്ര പ്രേമികളെ ആവേശം കൊള്ളിച്ച സിനിമയാണ് കാടാന്‍ . പേരുസൂചിപ്പിക്കുന്നതു പോലെ കാടും ആനയും ആനത്താരകളുമാണ് സിനിമയുടെ കാതല്‍. ആനത്താര ഉള്‍പെടുന്ന വനമേഖല വന്‍കിട പ്രോജക്ടിനായി സ്വകാര്യ കുത്തക കമ്പനി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും അതിനെതിരെ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്. ആസാമിലുണ്ടായ സംഭവ കഥ അതേ പടി ചലചിത്രമാക്കിയെന്നാണു സംവിധാകന്‍ പറയുന്നത്.
തമിഴ്ിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലെ വനങ്ങളിലാണ് ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ വേനല്‍ അവധിക്കു റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കോവിഡില്‍ മുങ്ങിപോവുകയായിരുന്നു. തിയേറ്ററുകള്‍ സജീവമായിതിനെ പിറകെയാണ് കാടാന്‍ റിലീസിനൊരുങ്ങുന്നത്. കെയ്റോസ് ഇന്‍റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രം കെയ്റോ,സ് നൗ എന്ന ആപ്പിലൂടെയും റിലീസ് ചെയ്യും
Get real time update about this post categories directly on your device, subscribe now.