ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്.

ഇന്ധന വിലയെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷം രാവിലെ മുതല്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ 1 മണി വരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. തുടർന്ന് നാളെ രാജ്യസഭാ ചേരുമെന്ന് ചെയർമാൻ അറിയിച്ചു.

അതേ സമയം വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങളുടെ അഭ്യർഥന മാനിച്ച് നാളെ മുതൽ രാജ്യസഭയുടെ സിറ്റിംഗ് രാവിലെ 11 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

അംഗങ്ങൾ രാജ്യസഭയിലും ഗാലറിയിലും മാത്രം ഇരിക്കണമെന്നും എംപി വന്ദന ചവാൻ ചെയർയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel