മലയാളി മനസില്‍ പതിഞ്ഞ 10 സിനിമ ഡയലോഗുകള്‍!

ഭാഷ ഏതും ആയികൊള്ളട്ടെ ഒരു സിനിമ ഹിറ്റ് ആകുന്നതിനു അതിലെ പഞ്ച് ഡയലോഗുകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്. ലാലേട്ടന്റെ ”മോനെ ദിനേശാ” മമ്മൂക്കയുടെ ”ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ” തുടങ്ങിയ പഞ്ച് ഡയലോഗുകള്‍ ഇന്നും എന്നും പ്രസക്തമാണ്.

സിനിമകളെ ഓര്‍മിച്ചെടുക്കാനും ചര്‍ച്ചകളില്‍ സജീവമാക്കാനും ഇത്തരം ഡയലോഗുകള്‍ വഹിച്ച പങ്ക് ചെറുതല്ല. അങ്ങനെ ഡയലോഗുകള്‍ കൊണ്ട് മലയാളി മനസ്സില്‍ ഇടം പിടിച്ചു ഇന്നും മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകള്‍ ഒട്ടനവധിയുണ്ട്. ഈ സിനിമകളിലെ ഡയലോഗുകളിലൂടെ ഒരു യാത്ര…

1. നീ പോ മോനെ ദിനേശാ (നരസിംഹം)

നീ പോ മോനേ ദിനേശാ മലയാളത്തിലെ സിനിമ പ്രേമികള്‍ ഏറെ ഉപയോഗിച്ച ഡയലോഗുകളില്‍ ഒന്നായിരിക്കും ഇത്. മോഹന്‍ ലാലിന്റെ നരസിംഹം മറക്കാതെ മനസ്സില്‍ നിര്‍ത്തുന്നതില്‍ ഒരു കാരണം ഈ ഡയലോഗ് തന്നെ.

2. ഇന്ത്യ…(ദി കിംഗ്)

ഐഎഎസ്..അതേ ഇന്ത്യന്‍ ഭരണ സര്‍വ്വീസ് മറക്കാനാവുമോ മമ്മൂട്ടിയുടെ ഈ ഡയലോഗ്… ദി കിങ് എന്ന സിനിമയെ സൂപ്പര്‍ ഹിറ്റ് ആക്കിയതില്‍ ഈ ഡയലോഗിനുള്ള പങ്ക് വളരെ വലുതാണ്.

3. ഓര്‍മയുണ്ടോ ഈ മുഖം (കമ്മിഷണര്‍)

ഓര്‍മയുണ്ടോ ഈ മുഖം ‘ഓര്‍മയുണ്ടോ ഈ മുഖം…ഓര്‍മ കാണാനിടയില്ല’ ഈ ഡയലോഗാണ് സുരേഷ് ഗോപി എന്ന നടനെ മലയാള സിനിമയില്‍ എന്ന് എന്നും പിടിച്ചു നിര്‍ത്തുന്നത്.

4. ശംഭോ മഹാദേവാ (ആറാം തമ്പുരാന്‍)

ശംഭോ മഹാദേവാ… ആറാം തമ്പുരാനിലെ മോഹന്‍ ലാലിന്റെ ഈ ഡയലോഗ് ഒരു ഒന്ന് ഒന്നര ഡയലോഗു തന്നെയാണ്.

5. താമരശ്ശേരി ചൊരം ( വെള്ളാനകളുടെ നാട്)

താമരശ്ശേരി ചൊരം… റോഡ് റോളര്‍ ഡ്രൈവറായി കുതിരവട്ടം പപ്പു തിളങ്ങിയ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ഈ ഡയലോഗ് ഓര്‍ത്ത് മലയാളി ഇപ്പോഴും ചിരിക്കുന്നു.

6. കുട്ടിമാമ ഞാന്‍ ഞെട്ടി മാമാ (യോദ്ധ)

കുട്ടിമാമ ഞാന്‍ ഞെട്ടി മാമാ… യോദ്ധ എന്ന സിനിമയില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ ജഗതി ശ്രീകുമാറിന്റെ ഈ ഡയലോഗ് പിന്നീട് മലയാളികളുടെ ജീവിതത്തിലെ പ്രധാന ഡയലോഗ് ആയി മാറി.
7. കത്തി താഴെയിടടാ (കിരീടം)

നിന്റച്ഛനാടാ പറയുന്നേ… കത്തി താഴെയിടടാ… കിരീടത്തില്‍ തിലകന്‍ മോഹന്‍ ലാലിനോട് പറയുന്ന ഡയലോഗാണിത്. ഒരച്ഛന്റെ എല്ലാ വേദനകളും ഈ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

8. പവനായി ശവമായി (നാടോടിക്കാറ്റ്)

അങ്ങനെ പവനായി ശവമായി നാടോടിക്കാറ്റില്‍ തിലന്‍ പറയുന്ന ഈ ഡയലോഗ് ഇപ്പോഴും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

9. വല്‍ക്കം ടു ഊട്ടി… നൈസ് ടു മീറ്റ് യു (കിലുക്കം)

വല്‍ക്കം ടു ഊട്ടി… നൈസ് ടു മീറ്റ് യു നിശ്ചലിനെ ഓര്‍മയില്ലേ… ഫോട്ടോഗ്രാഫര്‍ നിശ്ചല്‍… .

10. ‘തോമസു കുട്ടി വീട്ടോടാ (ഇന്‍ ഹരിഹര്‍ നഗര്‍)

സിദ്ദിഖ്ലാലിന്റെ ഇന്‍ ഹരിഹര്‍ നഗര്‍ മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ്. ഏത് കുടുക്കില്‍ ചെന്ന് പെട്ടാലും അവസാനം മുകേഷ് അടിക്കുന്ന ഡയലോഗ് ആണ് ‘തോമസു കുട്ടി വീട്ടോടാ..’ എന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News