സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു

അന്തരാഷ്ട്ര വനിതാ ദിനത്തോടാനുബന്ധിച്ചു സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം അതിർത്തികളിൽ ശക്തമായി പുരോഗമിക്കുന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ അതിർത്തികളിൽ എത്തിച്ചേർന്നു. സിംഗു അതിർത്തിയിൽ വെടിയുതിർത്ത 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഹരിയാന പോലിസ് ശക്തമാക്കി.

അന്താരാഷ്ട്ര വനിതദിനത്തോട്ടനുബന്ധിച്ച് അതിർത്തിയിലെ കർഷക സമരം സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായി പുരോഗമിക്കുന്നു. പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീകളാണ് അതിർത്തികളിൽ എത്തിച്ചേർന്നത്.

സ്ത്രീകളുടെ നേതൃത്വത്തിൽ സിംഗു, ടിക്രി , ഗാസിപുർ ഉൾപ്പടെ ഉള്ള അതിർത്തികളിൽ വിവിധ പരിപാടികൾ അരങ്ങേറി. അന്ത്രാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ നിരവധി വനിതാ സംഘടനകളാണ് അതിർത്തികളിലേക്ക് എത്തിച്ചേർന്നത്.

അതേ സമയം സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിയുതിർത്ത 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലിസ് ഊർജിതമാക്കി.

കാറിലെത്തിയ നാല് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11:30 നാണ് കാറിലെത്തിയ അക്രമികൾ കർഷകർക്ക് നേരെ വെടിയുതിർത്തത്.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ അക്രമികൾ പഞ്ചാബിൽ നിന്നെത്തിവരാണെന്നാണ് പ്രാഥമിക വിവരമെന്ന് ഹരിയാന പോലിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News