വനിതാ ദിനത്തിൽ ആംബുലൻസ് സർവീസ് കണ്ട്രോൾ റൂമിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് വനിതകൾ

വനിതാ ദിനത്തിൽ 108 ആംബുലൻസ് സർവീസ് കണ്ട്രോൾ റൂമിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് വനിതകൾ . വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് പൂർണ ചുമതല വഹിച്ചത്.

സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളാണ് ട്രോമ കെയറിലൂടെ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായ കനിവ് 108 ആംബുലൻസ് സർവീസ് കണ്ട്രോൾ റൂമിന്റെ നിയന്ത്രണമാണ് പെൺ കരുത്ത് ഏറ്റെടുത്തത്.

വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരായിരുന്നു കണ്ട്രോൾ റൂം മാനേജറുടെതുൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ പൂർണ്ണ നിയന്ത്രണവും വഹിച്ചത്. രാവിലെ 10 മണിക്ക് കണ്ട്രോൾ റൂം മാനേജരുടെ ചുമതല ഏറ്റെടുത്ത ടീം ലീഡർ കാർത്തിക ബി.എസിന്റെ മേൽനോട്ടത്തിലാണ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

ഇവർക്ക് കീഴിൽ 18 വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് സംസ്ഥാനത്ത് വനിതാ ദിനത്തിൽ 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ നിയന്ത്രിച്ചത്.

കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News