കമല്‍ഹാസന്റെ ‘വിക്ര’ത്തില്‍ ഫഹദ് ഫാസിലിന് പകരം രാഘവ ലോറന്‍സ്?

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘വിക്രം’ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി രാഘവ ലോറന്‍സും. വില്ലന്‍ വേഷത്തിലാകും ലോറന്‍സ് ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഫഹദ് ഫാസില്‍ വില്ലന്‍ ആയെത്തും എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാകും ഫഹദ് വിക്രത്തില്‍ എത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫഹദിന് പകരമായാണോ ലോറന്‍സ് സിനിമയുടെ ഭാഗമാകുന്നത് എന്ന സംശയത്തിലാണ് ആരാധകര്‍. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

കമലിന്റെ 232ാമത് സിനിമയും ലോകേഷിന്റെ അഞ്ചാമത്തെ സിനിമയുമാണ് വിക്രം. ഗ്യാംഗ്സ്റ്റര്‍ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ നിന്നുള്ള സൂചന. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായി ചിത്രീകരിക്കപ്പെടുന്ന സിനിമ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 2021ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News