നടന്‍ ശ്രീനിവാസനും സിദ്ദിഖും ട്വന്റി ട്വന്റിയില്‍

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അദ്ധ്യക്ഷനായ 7 അംഗ അഡൈ്വസറി ബോര്‍ഡ് ട്വന്റി ട്വന്റി രൂപീകരിച്ചു. സംവിധായകന്‍ സിദ്ദിഖ്, നടന്‍ ശ്രീനിവാസന്‍, ലക്ഷ്മി മേനോന്‍, ഡോ. വിജയന്‍ നങ്ങേലില്‍, ഡോ. ഷാജന്‍ കുര്യാക്കോസ്, അനിത ഇന്ദ്ര ഭായി എന്നിവരും ബോര്‍ഡ് അംഗങ്ങള്‍.

്തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ട്വന്റി ട്വന്റി ഒരു വ്യക്തി കേന്ദ്രീകൃത സംവിധാനമോ കോര്‍പ്പറേറ്റ് സംവിധാനമോ അല്ല. അത്തരം തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പരസ്യം നല്‍കി രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒന്നേകാല്‍ ലക്ഷം ആളുകള്‍ ആണ് ട്വന്റി ട്വന്റി അംഗത്വത്തിന് ആയി സമീപിച്ചത്.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ചെയ്ത നന്മകള്‍ നേരിട്ട് കണ്ടത് കൊണ്ടാണ് താന്‍ ഇതിന്റെ ഭാഗമായതെന്നും ഈ നന്മകള്‍ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലഭിക്കണമെന്നും നടന്‍ ശ്രീനിവാസന്‍. ഏത് ആശയം ആയാലും കുഴപ്പമില്ല പക്ഷേ നാടിന് എന്തെങ്കിലും ഗുണം ഉണ്ടാകേണ്ടതുണ്ട്. അരവിന്ദ് കെജ്രിവാളിനെയും പുകഴ്ത്തി ശ്രീനിവാസന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here