സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു

സിപി(ഐ)എം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു. ജില്ലാ കമ്മിറ്റികളില്‍ നിന്നും വന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ പട്ടിക യോഗം തയ്യാറാക്കി.

85 മണ്ഡലങ്ങളിലാണ് ഇത്തവണ സിപിഐഎം മത്സര രംഗത്തുണ്ടാകുക. മൂന്നിലധികം മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റ് അംഗീകരിച്ച പട്ടിക പോളിറ്റ് ബ്യുറോയുടെ അംഗീകാരത്തോടെയാകും പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News