റിലീസിനു മുമ്പേ തന്നെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടുകയുംമൂന്നോളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ‘കറുപ്പ്’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ പങ്കു വച്ച ‘കറുപ്പി’ന്റെ രചനയും സംവിധാനവും നിർവഹിച്ചത് വിഷ്ണു ശിവയാണ്. അലോക് അമറിന്റേതാണ് ഛായാഗ്രഹണം.
യുവാക്കളുടെ മദ്യസക്തിയും അതിന് ശേഷം ഉണ്ടാകുന്ന വിഷയങ്ങളും ആണ് കറുപ്പ് സംസാരിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഡേവിഡ് മാത്യു’ എന്ന ചെറുപ്പക്കാരന്റെ പ്രകടനം പ്രേക്ഷകർ എടുത്തു പറയുന്നു. ലഹരിക്ക് അടിമയായ ഒരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും സംഭാഷണങ്ങളും വളരെ മികച്ചതായി അവതരിപ്പിച്ചിരിക്കുന്നു.
Get real time update about this post categories directly on your device, subscribe now.