പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവ് കാണിച്ചില്ല. ഗവണ്‍മെന്റിനെ എങ്ങനെ അപഹസിക്കാന്‍ പറ്റും എന്നാണ് പ്രതിപക്ഷം നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പതിസന്ധി ഘട്ടങ്ങളില്‍ പാവങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നോക്കിയത്. രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പുതിയ ചങ്ങാത്തം ഉടലെടുത്തു. ബി ജെ പിയും കോണ്‍ഗ്രസ്സും സര്‍ക്കാറിനെ എതിര്‍ക്കാന്‍ ഒരുമിച്ചു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാറിനെ കുറിച്ച് ഇല്ലാക്കഥകള്‍ മെനയുകയാണ് ഇവര്‍. രാവിലെ ബിജെപി നേതാവ് പറഞ്ഞ കാര്യം വൈകുന്നേരം പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കും. സ്വര്‍ണ്ണകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുറവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന് താല്‍പ്പര്യം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് കള്ളക്കഥ മെനഞ്ഞു. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും എല്ലാം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News