സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്താണെന്ന് അമിത് ഷായോട് മുഖ്യമന്ത്രി

അമിത് ഷായോട് കുറിക്ക്‌കൊള്ളുന്ന  ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം എയര്‍പോര്‍ട്ട് പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അല്ലേ?

ബി ജെ പി കേന്ദ്രത്തില്‍ വന്നതിന് ശേഷം എങ്ങനെയാണ് തിരുവനന്തപുരം വഴി സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചത് ?

കള്ളക്കടത്തിന് സഹായിക്കാന്‍ ചില ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് എത്തിച്ചത് ആരാണ് ?

വേണ്ടപ്പെട്ടവരിലേക്ക് എത്തുമ്പോഴേക്കല്ലേ അന്വേഷണം വഴിതിരിച്ച് വിട്ടത് ?

കേന്ദ്ര സഹമന്ത്രി കുടുങ്ങും എന്നായപ്പോഴല്ലേ അന്വേഷണം വേറെ ദിശയിലേക്ക് നീങ്ങിയത് ?

അന്വേഷണം നേര്‍ വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാണ് ?

സ്വര്‍ണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ് ?

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്ന മൊഴി നിങ്ങള്‍ അറിഞ്ഞില്ലേ ?

സംസ്ഥാന സര്‍ക്കറിന് എതിരെ തിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സിയെ പ്രേരിപ്പിച്ചത് ആരാണ് ?

അന്വേഷണ ഏജന്‍സി നേരും നേരിയോടെയും പ്രവര്‍ത്തിക്കണമെന്നും കൈകാര്യം ചെയ്യും എന്ന ഭീഷണി വേണ്ടെന്നും വിരട്ടല്‍ നടക്കില്ല ഇത് കേരളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News