ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ട , നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് ; അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ടെന്നും നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് എന്നും അമിത്ഷായ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ നടത്തിയത് നാടിനെ അപമാനിക്കുന്ന പ്രചരണമെന്നും കേരളത്തില്‍ അഴിമതിയാണ് എന്ന് പറഞ്ഞത് കേരളത്തെ അപമാനിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ അപമാനിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് ഒരക്ഷരം മിണ്ടില്ല. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരുമെന്നും അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. അമിത് ഷായോട് പണ്ട് പറഞ്ഞത് തന്നെ പറയേണ്ടി വരും. വര്‍ഗ്ഗീയതയുടെ മനുഷ്യ രൂപമാണ് അമിത് ഷാ.

മതനിരപേക്ഷതയുടെ നാട്ടില്‍ വന്നാണ് അമിത് ഷായുടെ ഉറഞ്ഞ് തുള്ളല്‍ ഉണ്ടായത്. തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി ജയിലില്‍ കിടന്നവനല്ല ഞാന്‍. തട്ടിക്കൊണ്ടു പോകല്‍, വ്യാജ ഏറ്റുമുട്ടല്‍, പിന്തുടരല്‍ കേസുകളില്‍ പെട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. വ്യാജ ഏറ്റുമുട്ടലില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് അമിത് ഷായെന്നും മുഖ്യമന്ത്രി അമിത്ഷായ്ക്ക് മറുപടി നല്‍കി.

സര്‍ക്കാറിനെ കുറിച്ച് ഇല്ലാക്കഥകള്‍ മെനയുകയാണ് ഇവര്‍. രാവിലെ ബിജെപി നേതാവ് പറഞ്ഞ കാര്യം വൈകുന്നേരം പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കും. സ്വര്‍ണ്ണകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുറവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന് താല്‍പ്പര്യം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് കള്ളക്കഥ മെനഞ്ഞു. ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും എല്ലാം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News