ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക് – ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ പുസ്തകം പ്രകാശനം ചെയ്തു

നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു പെണ്‍കുട്ടിയെ വളര്‍ത്താന്‍ തന്റെ അമ്മയ്ക്കുള്ള 15 നിര്‍ദേശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്സാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മസ്‌കറ്റ് ഹോട്ടല്‍ വച്ച് നടന്ന പ്രകാശനച്ചടങ്ങില്‍ ആര്‍ ശ്രീലേഖ ഐ.പി.എസില്‍ നിന്നും ബെന്യാമിന്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പ് സ്വീകരിച്ചു.

കേരള ഇന്റര്‍നാഷണല്‍ സെന്റര്‍ന്റെയും ഡിസി ബുക്ക്സ്സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്, ആര്‍ ശ്രീലേഖ ഐ പി എസ്, ബെന്യാമിന്‍, കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, നീരദ എസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here