അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപം , സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും ; അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരുമെന്നും അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത് ഷാ നടത്തിയത് നാടിനെ അപമാനിക്കുന്നതരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. കേരളത്തില്‍ അഴിമതിയാണ് എന്ന് പറഞ്ഞത് കേരളത്തെ അപമാനിക്കാനാണ്. കേരളത്തെ അപമാനിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് ഒരക്ഷരം മിണ്ടില്ല. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും. അമിത് ഷായോട് പണ്ട് പറഞ്ഞത് തന്നെ പറയേണ്ടി വരും. വര്‍ഗ്ഗീയതയുടെ മനുഷ്യ രൂപമാണ് അമിത് ഷാ. മതനിരപേക്ഷതയുടെ നാട്ടില്‍ വന്നാണ് അമിത്ഷായുടെ ഉറഞ്ഞ് തുള്ളല്‍.

തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി ജയിലില്‍ കിടന്നവനല്ല ഞാന്‍. തട്ടിക്കൊണ്ടു പോകല്‍, വ്യാജ ഏറ്റുമുട്ടല്‍, പിന്‍തുടരല്‍ കേസുകളില്‍ പെട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. വ്യാജ ഏറ്റുമുട്ടലില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് അമിത് ഷായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News