
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ദില്ലി അതിര്‍ത്തികളില്‍ നടന്ന കര്‍ഷക സമരത്തില്‍ നാല്‍പതിനായിരത്തോളം സ്ത്രീകളാണ് പങ്കെടുത്തത്. പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
മാര്‍ച്ച് 15 ന് സ്വകാര്യവത്കരണ വിരുദ്ധ ദിനവും കര്‍ഷകര്‍ ആചരിക്കും. സംയുക്ത കിസാന്‍ സമിതിയുടെ കൂടെ സിഐടിയുവും കര്‍ഷക സമരത്തില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരുടെ കൂടെ അണിചേരണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് പരിധിയിലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here