വനിതാദിനത്തില്‍ ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകള്‍

ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകളും. 32 ഹോംഗാര്‍ഡുകളാണ് അഗ്‌നിരക്ഷാ സേനയില്‍ ജോലിക്ക് പ്രവേശിച്ചത്. ദുരന്തമുഖങ്ങളില്‍ രക്ഷകരായി ഇനി ഈ വനിതകളുമുണ്ടാവും. അഗ്‌നിരക്ഷാ സേനയില്‍ സ്ത്രീകള്‍ ആദ്യമായാണ് ജോലിയില്‍ പ്രവേശിക്കുന്നത്.

വിവിധ സര്‍വ്വീസില്‍ നിന്നും വിരമിച്ച് ഹോംഗാര്‍ഡുകളായി പ്രവര്‍ത്തിക്കുന്ന 32 വനിതകളാണ് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായത്. പാലക്കാട് നടന്ന പാസിംഗ് ഔട്ട് പരേഡില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്‍പത് വനിതാ ഹോം ഗാര്‍ഡുകളാണ് പങ്കെടുത്തത്.

അഗ്‌നിരക്ഷാ സേന മേധാവി ഡോക്ടര്‍ ബി സന്ധ്യ ഐപി എസ് സല്യൂട്ട് സ്വീകരിച്ചു. പിഎസ് സി വഴി ഫയര്‍ ഫോഴ്‌സിലേക്ക് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബി.സന്ധ്യ പറഞ്ഞു.അട്ടപ്പാടി അഹാഡ്‌സില്‍ ജോലി ചെയ്തിരുന്ന ആറ് ആദിവാസി യുവതികളും ഹോം ഗാര്‍ഡുമാരായി ചുമതലയേറ്റവരില്‍ ഉള്‍പ്പെടുന്നു. വിവിധ ജില്ലകളില്‍ വനിതാ ഹോംഗാര്‍ഡുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News