പെരിയയില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രാവാക്യം

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെ വധഭിഷണി മുഴക്കി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ്്. വധഭിഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു.

കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ പരാതിയില്‍ ഐപിസി 294 (ബി), 178 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിയ കല്യോട്ട് യൂത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരുടെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസുകാരാണ്
എം എല്‍ എ ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത്.

തിരിച്ചറിയാത്ത ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.ഫെബ്രുവരി 17 ന് നടന്ന പൊതുയോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here