‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും ഉറച്ച നിലപാടും സമയ നിഷ്ഠയുമെല്ലാം അനുകരണീയമാം വിധം മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പിണരായി വിജയന്റെ ആരാധകരാണിപ്പോള്‍. പിണറായി അപ്പൂപ്പാ എന്ന് വിളിച്ചുകൊണ്ടുള്ള കൊച്ചുകുട്ടിയുടെ വൈറല്‍ വീഡിയോ മുതല്‍ ഇരട്ടചങ്കാ ഐ ലൈക് യൂ എന്ന വീട്ടമ്മയുടെ പ്രതികരണം വരെ അത് സൂചിപ്പിക്കുന്നു.

ഇപ്പോള്‍ പിണറായി വിജയന്‍ എന്ന തന്റെ റോള്‍മോഡലിനെപ്പറ്റി സ്‌നേഹപൂര്‍വ്വം പറയുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കും സമൂഹത്തിനുമടക്കം എങ്ങനെ റോള്‍മോഡലായി എന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ഏവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. കൈരളി ന്യൂസിലെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖമായ ‘എന്തു ചെയ്തു? ‘ എന്ന പരിപാടിയിലാണ് കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുപാട് കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുക എന്നതാണ് പ്രധാനം. ഏതു കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകണം. എല്ലാ കാര്യത്തിലും ഒരു തീരുമാനം എടുക്കുക അധികം ആളുകള്‍ക്ക് കാണാത്ത ഒരു പ്രത്യേകതയാണ്. അദ്ദേഹത്തിന് ആ കഴിവുണ്ട്. ഞങ്ങളെല്ലാം ഒന്നാഗ്രഹിച്ചുപോകും അങ്ങനെയൊന്ന് തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന്. അത് പകര്‍ത്താനാണ് പ്രയാസം.

ചില പ്രതിസന്ധി ഘട്ടങ്ങള്‍ വരുമ്പോള്‍ ഒരു തീരുമാനം എടുത്തിട്ട് അത് മുഖ്യമന്ത്രിയോട് പറയണമല്ലോ. അപ്പോള്‍ നമ്മള്‍ പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നത് മുഖ്യമന്ത്രിയാണ്.

രണ്ടാമത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ. എനിക്ക് പലപ്പോഴും പാലിക്കാന്‍ സാധിക്കാത്ത കാര്യമാണ്. സമയനിഷ്ഠ ഞാനേറെ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. പത്തുമണി എന്ന് പറഞ്ഞാല്‍ 10:00 തന്നെയാണ്. വളരെ കൃത്യതയോടെ കൂടി ഒരു ദിവസത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക, ഒരു മാസത്തെ കാര്യങ്ങള്‍ ചെയ്യുക, എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

മറ്റൊന്ന് എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മറികടന്നുകൊണ്ട് കൂടുതല്‍ ചിന്തിക്കുക അല്ലെങ്കില്‍ കൂടുതല്‍ ഭാവനയോടു കൂടി കാര്യങ്ങള്‍ ചെയ്യുക എന്ന മുഖ്യമന്ത്രിയുടെ കഴിവാണ്. ഇവിടെ കേരളത്തില്‍ രണ്ടു മഹാ പ്രളയങ്ങള്‍ വന്നപ്പോള്‍ അറുപതിനായിരം കോടിയിലേറെ നാശനഷ്ടമുണ്ടായി പിന്നെ ഓഖി, നിപ എല്ലാം വേറെ വന്നു അപ്പോള്‍ കേരളം ശരിക്കും വീണു പോയി എന്ന് പലരും ചിന്തിച്ചതാണ്. അപ്പോഴാണ് അദ്ദേഹം ഏറെ ആത്മവിശ്വാസത്തോടുകൂടി പറഞ്ഞത് കേരളം ഞങ്ങള്‍ പുനര്‍നിര്‍മിക്കും.

അല്ലെങ്കില്‍ നമ്മള്‍ പുനര്‍നിര്‍മിക്കും. അത് പഴയതിനെ ഒരു പകര്‍പ്പ് ആയിരിക്കില്ല പുതിയ കേരളമാണ് സൃഷ്ടിക്കുക. എല്ലാ ആളുകള്‍ക്കും അതിന്റെ ഗുണഫലം അനുഭവിക്കാന്‍ സാധിക്കുന്ന ഒരു കേരളം ആയിരിക്കും പുനര്‍ സൃഷ്ടിക്കുക. അങ്ങനെ വളരെ ശക്തമായ ഒരു മാതൃകയായി അദ്ദേഹത്തെ കാണാന്‍ സാധിക്കും.

5 വര്‍ഷം കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക് കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന് ചാരിതാര്‍ത്ഥ്യമുണ്ട്. അതേസമയം ഇനി ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങളും ഉണ്ട് എന്ന തോന്നലും ഉണ്ട്. അഞ്ചുവര്‍ഷം എന്നുപറയുന്ന കാലയളവില്‍ ആരോഗ്യവകുപ്പില്‍ നമുക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിന് ഏറ്റവും നന്നായി സാധിച്ചത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഗവണ്‍മെന്റിന്റെ പോളിസി തന്നെയാണ്.

പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരു നവകേരളം കെട്ടിപ്പടുക്കുക, എല്ലാ മനുഷ്യരിലേക്കും വികസനത്തിന് കാഴ്ചപ്പാടുകള്‍ എത്തിക്കുക എന്നുള്ളതാണ്.

മന്ത്രിസഭ അങ്ങനെ തന്നെയാണ്. ഞങ്ങള്‍ മന്ത്രിസഭ അംഗങ്ങള്‍ എല്ലാം അവനവന് കിട്ടിയ വകുപ്പുകള്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുള്ള കാലഘട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. കാരണം ഗവണ്‍മെന്റിന് പൊതുവായി ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ എല്ലാം കൂടുതല്‍ ബാധിച്ചിട്ടുള്ള വകുപ്പായിരുന്നു ആരോഗ്യവകുപ്പ്.

പക്ഷേ എന്റെ സഹമന്ത്രിമാര്‍ എല്ലാവരും കൂടെ ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി വലിയ പിന്തുണ തന്നു. മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും എല്ലാവരും. അതിന്റെയൊക്കെ ഭാഗമായി കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നത് വസ്തുതയാണ് അടിസ്ഥാനപരമായി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്നുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News