ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമല്ല കേരളത്തിലും ബിജെപിയുടെ ലക്ഷ്യമെന്ന്
വ്യക്തമാക്കുന്നതാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം. തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത് ന്യൂനപക്ഷ വിരുദ്ധ കേരളമാണെന്ന ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോളുടെ പ്രസംഗം ഇതാണ് വ്യക്തമാക്കുന്നത്.
അബ്ദുള്ളക്കുട്ടിയെ പോലുള്ള ന്യൂനപക്ഷ മുഖങ്ങളെ കേരളത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത് കേരളത്തിന്റെ മതേതര മനസില്‍ ചെറുതായെങ്കിലും സ്വാധീനമുണ്ടാക്കി അധികാരം പിടിക്കുകയെന്ന കേവലമായ ഉദ്ദേശം മാത്രം ലക്ഷ്യം വച്ചാണെന്നും വ്യക്തമാക്കുന്നതാണ് ബിജെപി നേതാവിന്റെ പ്രസംഗം.
മുതിര്‍ന്ന നേതാക്കളെല്ലാം വേദിയിലിരിക്കെയാണ് പ്രസംഗമെന്നതും ഇവരെ തിരുത്താന്‍ ആരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
ന്യൂനപക്ഷ വിരുദ്ധ കേരളമെന്ന ലക്ഷ്യത്തിലേക്കാണ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നമ്മള്‍ നടന്നടുക്കുകയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോള്‍.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിച്ച യാത്രയുടെ സമാപനത്തില്‍ ശംഖുമുഖത്ത് നടന്ന പരുപാടിയില്‍ മുതിര്‍ന്ന നേതാക്കളെ വേദിയിലിരുത്തിയാണ് ടിപി സിന്ധുമോളുടെ പ്രസംഗം.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനെതിരെയും കേരളത്തിനെതിരെയും വിവാദപരമായ പരാമര്‍ശം നടത്തിയതും ഇതേ പരുപാടിയില്‍ വച്ചായിരുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സിന്ധുമോളുടെ പ്രസംഗം.
Get real time update about this post categories directly on your device, subscribe now.