തീയേറ്റുകളിൽ സെക്കൻഡ് ഷോ ഇന്ന് മുതൽ , ഇനിയും പരിഹരിക്കാൻ ഏറെയെന്ന് തിയേറ്റർ ഉടമകൾ

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. നൂറ് ശതമാനം സീറ്റുകളിലും ആളുകളെ ഇരുത്തിയാൽ മാത്രമേ സെകന്റ് ഷോ ആരംഭിച്ചതിന്റെ വിജയമുണ്ടാകൂ എന്നാണ് കൊച്ചിയിലെ ഷോണായീസ് തീയേറ്റർ ഉടമ സുരേഷ് പറയുന്നത്.

സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.

സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News