ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; അധികാരക്കൊതിയില്‍ സാധാരണ പ്രവര്‍ത്തകരെയും അപമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം

തെരഞ്ഞെടുപ്പിന് കേരളം ഉണർന്നു ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രബലമായ രണ്ട് മുന്നണികൾ ഇടതും വലതു പിന്നെ RSS/ BJP നയിക്കുന്ന NDAയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ പൊതുവായ രീതിയിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ പ്രചാരണ രീതികളും മുദ്രാവാക്യങ്ങളുമെന്നാണ് തുടക്കത്തിലെ നിരീക്ഷണത്തിൽ നിന്ന് മനസിലാവുന്നത്.

ഭരണപക്ഷം നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലെ വീഴ്ചയും പ്രതിപക്ഷത്തിൻ്റെ ഇടപെടലുകളിലെ കാര്യക്ഷമതയൊക്കെ പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് പൊതു രീതി.
ഭരണപക്ഷം അത് ചെയ്യുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിൻ്റെ സ്ഥിതി അൽപം വ്യത്യാസമാണ്. ഭരണപക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെക്കാൾ ഉപരി ഒരു ദയനീയ രോദനമാണ് ഇത്തവണ ഇതുവരെയും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

പാതി തീരുമാനമായി നില്‍ക്കുന്ന KPCC അധ്യക്ഷൻ സുധാകരൻ മുതൽ പ്രതിപക്ഷ എംപിമാരും എം എൽ എ മാരും തുടങ്ങി എല്ലാരും പറയുന്നു ഇത്തവണ കേരളത്തിൽ ഭരണം കിട്ടില്ലെങ്കിൽ കോൺഗ്രസ് ക്യാമ്പ് അടപടലം ബിജെപിയാവുമെന്ന്

എങ്ങനെയുണ്ട് കോൺഗ്രസിനെ കോൺഗ്രസാക്കി നിർത്തേണ്ടത് അവരുടെ നേതാക്കൾമാരേക്കാൾ, പ്രവർത്തകരെക്കാൾ കേരളത്തിൻ്റെ ബാധ്യതയാണെന്ന്. അതോണ്ട് കോൺഗ്രസിനെ കോൺഗ്രസായി കാണണമെങ്കിൽ മര്യാദക്ക് വോട്ട് തന്നോളണം ന്ന് എന്താല്ലേ. സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെയൊക്കെ പാരമ്പര്യം പേറുന്നൊരു പാർട്ടിയുടെ ഗതികേട് നോക്കിക്കോളണം.

കേരളത്തെയും അതിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയെയും നോക്കി കൊഞ്ഞനം കുത്തുക മാത്രമല്ല, കോൺഗ്രസിനെ ഒരു വികാരമായി കൊണ്ട് നടക്കുന്ന നാട്ടിൻ പുറത്തെ സാധാരണക്കാരായ സ്വന്തം പ്രവർത്തകരെ അപമാനിക്കുകയാണ് അധികാര മോഹികളായ കോൺഗ്രസ് നേതൃത്വം. ഇത് പറഞ്ഞ സുധാകരനും, ഉണ്ണിത്താനും, ചെന്നിത്തലയുമൊക്കെ ബിജെപിയിലോട്ട് പോയാലും ആദർശത്തിൽ വിശ്വാസിച്ച് ഒപ്പം ചേർന്ന സാധാരണക്കാരിൽ ചിലർ കോൺഗ്രസായി തന്നെ ഇവിടെ കാണും ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അധികാര മോഹികളായ കോൺഗ്രസ് നേതൃത്വം അതോർക്കണം.

ഇനി അധികാരം കിട്ടിയാൽ കോൺഗ്രസായി തന്നെ കാണുമെന്ന ഇവരുടെ ഉറപ്പിന് എത്ര ഉറപ്പുണ്ടെന്നൊന്ന് നോക്കാം

മണിപ്പൂരിൽ തെരഞ്ഞെടുപ്പിൽ ജനം ആരെയാണ് അധികാരമേൽപ്പിച്ചത്..?

ഗോവയിൽ ജനം തെരഞ്ഞെടുത്തത് ആരെയായിരുന്നു..?

അരുണാചൽ പ്രദേശിൽ ജനം തെരഞ്ഞെടുപ്പിലൂടെ അധികാരം ഏൽപ്പിച്ചതാരെയായിരുന്നു..?

എറ്റവുമൊടുക്കം നിങ്ങളെ വിശ്വാസിച്ച് സഖ്യകക്ഷിയാക്കിയ ഡിഎംകെയ്ക്ക് പോണ്ടിച്ചേരിയിൽ നിങ്ങൾ എങ്ങനെയാണ് മറുപടി കൊടുത്തത്..?

ഇവിടെയൊക്കെ നിങ്ങൾ (കോൺഗ്രസ്) ബിജെപിയായത് അധികാരമില്ലാത്തത് കൊണ്ടായിരുന്നോ..? അല്ലല്ലോ..? അതുകൊണ്ട് ഇതൊക്കെ അധികാരക്കൊതിമൂത്തുള്ള സംസാരമാണെന്ന് മലയാളികള്‍ മനസിലാക്കിക്കോളും

ഇനി പ്രിയപ്പെട്ട ജനങ്ങളോടാണ് മഹത്തരമായ രാഷ്ട്രീയ സംസ്കാരമുണ്ടായിരുന്ന കോൺഗ്രസിനെ കോൺഗ്രസാക്കി നിർത്താൻ വേണ്ടി സ്വന്തം വോട്ട് വിനിയോഗിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാവത്തേ ഉള്ളു എന്ന് സമകാലിക രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നുണ്ട്…

വീണ്ടുവിചാരങ്ങളോടെ വോട്ട് ചെയ്യുക… വികാരങ്ങൾക്ക് കീഴ്പ്പെടാതിരിക്കുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News