എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നത് ഇവര്‍ 5 പേരാണ് ; അല്‍ഫോണ്‍സ് പുത്രന്‍

പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്തിടയിലാണ് അല്‍ഫോന്‍സിന്‍റെ പുതിയ ആല്‍ബം പുറത്തിറങ്ങിയത്. നിമിഷ നേരംകൊണ്ടാണ് കഥകള്‍ ചൊല്ലിടാമെന്ന ആല്‍ബം വൈറലായി മാറിയത്. ഇപ്പോഴിതാ ആല്‍ബം ഒരുക്കിയതിനെക്കുറിച്ച്‌ പറയുകയാണ് അല്‍ഫോണ്‍സ്.

12 പേരോട് വീഡിയോ എടുക്കാന്‍ ആവശ്യ പെട്ടെങ്കിലും, എന്നെ വിശ്വസിച്ചു, എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നതു 5 പേര് മാത്രമാണെന്നും അല്‍ഫോണ്‍സ് പറയുന്നു. കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണശങ്കര്‍, വിനയ് ഫോര്‍ട്ട് , ഷറഫുദ്ദീന്‍ എന്നിവരായിരുന്നു ആ താരങ്ങള്‍ എന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കുന്നു.

അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഈ കാര്യം പറയാന്‍ വിട്ടു പോയി. കഥകള്‍ ചൊല്ലിടാം എന്ന പാട്ടിന്റെ വീഡിയോ ചെയ്യാന്‍ വേണ്ടി പറഞ്ഞപ്പോ എല്ലാവരും നല്ല ഉഷാറായാണ് ചെയ്തത്. വിനീത് ലിറിക്‌സ് എഴുതുകയും പാടുകയും ചെയ്തത് കൊണ്ട് ഞാന്‍ വീണ്ടും വീഡിയോ എടുക്കാന്‍ നിര്‍ബന്ധിച്ചില്ല. ടോട്ടല്‍ എനിക്ക് കിട്ടിയ വീഡിയോസ് ഇത്രയാണ്. കുഞ്ചാക്കോ ബോബന്‍- 31ഷോട്സ്, വിനീത് ശ്രീനിവാസന്‍ 98 വീഡിയോ, കൃഷ്ണശങ്കര്‍ – 162 ഷോട്സ്, വിനയ് ഫോര്‍ട്ട് – 86 ഷോട്സ് , ഷറഫുദ്ദീന്‍ – 36 ഷോട്സ് ഇത്രയുമാണ്.

ഞാന്‍ ഡയറക്ഷന്‍ എന്ന് പേര് വെച്ചെങ്കിലും അവരവരുടെ വീഡിയോസ് എടുത്തത് അവര്‍ തന്നെയാണ്. എല്ലാര്‍ക്കും ഫൈനല്‍ വീഡിയോ അയച്ചു കൊടുത്തെങ്കിലും ആരും പേര് വെക്കാന്‍ ആവശ്യപ്പെട്ടില്ല. അതുകൊണ്ടു ഞാനും അത് ശ്രദ്ധിച്ചില്ല. ഇത് ടീവിയില്‍ വരുമ്ബോ ഞാന്‍ അവരവരുടെ പേരുകള്‍ ചേര്‍ത്ത് ഇറക്കാന്‍ നോക്കാം. അവരോടു ഫോണ്‍ വിളിച്ചു പറഞ്ഞാ മതി ഇത്. പക്ഷെ അവര്‍ക്ക് കിട്ടേണ്ട പേര് അവര്‍ ആവശ്യപെട്ടിലെങ്കിലും ഇട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഇത് പബ്ലിക് ആയിട്ട് പറയുന്നേ. 12 പേരോട് വീഡിയോ എടുക്കാന്‍ ആവശ്യ പെട്ടെങ്കിലും, എന്നെ വിശ്വസിച്ചു, എന്റെ പാട്ടിനെ വിശ്വസിച്ചു കൂടെ നിന്നതു ഇവര് 5 പേര് മാത്രമാണെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News