എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി’; ബോഡി ഷെയിമിങ്ങിന്റെ ദുരനുഭവം തുറന്നുപറഞ്ഞ്‌ നടി വിദ്യാ ബാലന്‍

ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്‍. ഒരുപാട് കാലം സ്വന്തം ശരീരത്തെ താന്‍ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അവര്‍.

‘ജീവിതത്തില്‍ ഉടനീളം എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീര്‍ഘനാള്‍ എന്റെ സ്വന്തം ശരീരത്തെ ഞാന്‍ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മര്‍ദത്തിലായിരുന്ന നാളുകളില്‍ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി’ – ദേശീയ പുരസ്‌കാര ജേത്രി കൂടിയായ വിദ്യ പറഞ്ഞു.

വിദ്യാബാലന്‍/ ബോളിവുഡ് നടിസിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.

ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി കഴിഞ്ഞിരുന്നു. ഞാന്‍ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാന്‍. എന്നാല്‍ ഞാന്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു

സ്വന്തം ശരീരത്തെ സ്‌നേഹിച്ച്‌ മുമ്ബോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല എന്ന് അവര്‍ പറയുന്നു. ഓരോ ദിവസവും താന്‍ സ്വയം അംഗീകരിച്ചു മുമ്ബോട്ടു പോയി. അതോടെ ജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യയായി. അവര്‍ സ്‌നേഹവും അനുമോദനവും നല്‍കാന്‍ തുടങ്ങി- നടി പറഞ്ഞു.

പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലന്‍ എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെ രാജ്യത്തെ തന്നെ മികച്ച നടിമാരില്‍ ഒരാളായി മാറി. ദ ഡേട്ടി പിക്ചര്‍, കഹാനി, ഗുരു, ഭൂല്‍ ഭുലയ്യ, മിഷന്‍ മംഗള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ശകുന്തള ദേവിയുടെ ജീവചരിത്ര സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഷെര്‍നിയാണ് അടുത്ത സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News