യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും ഒരു മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് അർജുൻ പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് അർജുൻ.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
Get real time update about this post categories directly on your device, subscribe now.