സഭയ്ക്ക് ഗുണം ചെയ്യുന്നവർക്കായിരിക്കും ഇത്തവണ തങ്ങളുടെ വോട്ടെന്ന് യാക്കോബായ സഭ

സഭയ്ക്ക് ഗുണം ചെയ്യുന്നവർക്കായിരിക്കും ഇത്തവണ തങ്ങളുടെ വോട്ടെന്ന് യാക്കോബായ സഭ. സെമിത്തേരി ഓർഡിനൻസ് ഉൾപ്പടെ കൊണ്ടുവന്ന് ക്രിയാത്മക നടപടികൾ ഇടത് സർക്കാർ സ്വീകരിച്ചതിൻ്റെ പ്രതിഫലനമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും യാക്കോബായ സഭ ചൂണ്ടിക്കാട്ടി.

അതേ സമയം സഭ ബി ജെ പി യോട് അടുക്കുന്നു എന്ന വാർത്ത സഭ നേതൃത്വം തള്ളി.പുത്തൻകുരിശിലെ സഭ ആസ്ഥാനത്ത് ചേർന്ന സുന്നഹദോസിലാണ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചർച്ചയായത്.

സഭയെ സഹായിക്കുന്നവർക്കായിരിക്കണം ഇത്തവണ വോട്ട് ചെയ്യേണ്ടതെന്ന പൊതു നിലപാടാണ് സുന്നഹദോസിൽ സഭ നേതൃത്വം കൈക്കൊണ്ടത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് സഭാതർക്കത്തിന് പരിഹാരമെന്ന നിലയിലുള്ള ഒരു ക്രിയാത്മക നടപടിയായിരുന്നു. അതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടി.

അതേ സമയം ബി ജെ പി യോട് അടുക്കുന്നുവെന്ന വാർത്തകൾ സഭാ നേതൃത്വം നിഷേധിച്ചു.എല്ലാ മുന്നണികളോടും ഒരേ സമീപനമാണ് സഭയ്ക്കുള്ളതെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

സഭയക്ക് രാഷട്രീയമില്ല. പ്രത്യേകം സ്ഥാനാർത്ഥികളെ നിർത്തുകയുമില്ല.എന്നാൽ സഭാംഗങ്ങളായ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ എന്ത് നിലപാടെടുക്കണമെന്ന് മാനേജിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുമെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News