സംസ്ഥാനത്തിന് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്‌സിനുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്.

തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്ത് വാക്‌സിന്റെ ആദ്യ ലോഡ് എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് വൈകുന്നേരത്തോടെ എത്തുന്നതാണ്. മൂന്ന് കേന്ദ്രങ്ങളിലും മുഴുവന്‍ വാക്‌സിനുകളും ഇന്നുതന്നെ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 48,960 ഡോസ് കോവാക്‌സിന്‍ എത്തിയിരുന്നു.

അതുകൂടാതെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്‌സിനെത്തുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News