അച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശിയും സംവിധായക കുപ്പായമണിഞ്ഞത്. അനി ആദ്യമായി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ (തമിഴിൽ ‘തീനി’ ) എന്ന തെലുങ്ക് ചിത്രം കാണുന്നവന്റെ കണ്ണും മനസും നിറച്ച് പ്രേക്ഷകപ്രീതി നേടുകയാണ്. അശോക് സെൽവൻ, നിത്യ മേനോൻ, ഋതു വർമ, നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു വന്ന അനിയാണ് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് പ്രിയദർശനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നത്.
സിനിമ മാത്രമാണ് തനിക്ക് സമാധാനം നൽകുന്നതെന്ന് പറയുന്ന അനി ആ സന്തോഷമല്ലാതെ ആരെപ്പോലെയും ആകാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. അച്ഛന്റെ ചിത്രങ്ങൾ കണ്ട്, സിനിമ മാത്രം സ്വപ്നം കണ്ട് സിനിമയ്ക്കൊപ്പം നടക്കുന്ന അനിയുടെ വിശേഷങ്ങൾ
Get real time update about this post categories directly on your device, subscribe now.