സഞ്ജയ് ലീല ബന്‍സാലിക്ക് കോവിഡ്; ആലിയ ഭട്ട് ക്വാറന്റൈനില്‍

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗംഗുബായി കത്തിയാവാഡിയില്‍ അഭിനയിക്കുന്ന നടി ആലിയ ഭട്ട് ക്വാറന്റൈനിലാണ്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

സഞ്ജയുടെ മാതാവ് ലീല ബന്‍സാലിക്ക് നെഗറ്റീവാണ്. സഞ്ജയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മയ്ക്ക് കോവിഡ് ടെസ്റ്റ് നടത്തിരുന്നു.നേരത്തെ, രോഗം സ്ഥിരീകരിച്ച രണ്‍ബീര്‍ കപൂറിനൊപ്പം ആലിയ ഭട്ട് ഒരു പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here