ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വെച്ചു. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി. മാസങ്ങളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി.

രാജിക്കത്ത് ഗവർണർ ബേബി റണി മൗര്യക്ക് കൈമാറി. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നാണ് സൂചന.

മുതിർന്ന നേതാക്കളുമായ അജയ് ഭട്ട്, അനിൽ ബാലുനി എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കുമയൂൺ മേഖലയിൽനിന്നുള്ള ഒരാളെ ഉപ മുഖ്യമന്ത്രിയായി നിയമിക്കാനും നീക്കമുണ്ട്.

എംഎൽഎ പുഷ്‌കർ സിങ് ധാമിയെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് രാജി.

2007 മുതൽ 2012 വരെയുള ബിജെപി സർക്കാരിന്റെ കാലത്തു 3 മുഖ്യമന്ത്രി മാരെ പരീക്ഷിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here