കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാര്‍ത്ഥിത്വമെന്ന് പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐ പുറത്തുവിട്ടതിന് ശേഷമാണ് മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം.
പുതുമുഖങ്ങളും,പരിചയ സമ്പന്നരും ഉള്‍പ്പെടുന്നതാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ട സിപിഐയുടെ പ്രാഥമിക പട്ടിക. 10 സിറ്റിംഗ് എംഎല്‍എമാരും, മന്ത്രി ഇ ചന്ദ്രശേഖരനും വീണ്ടും ജനവിധി തേടും. ചിറയിന്‍കീഴില്‍ വി ശശി ,ചാത്തന്നൂരില്‍ ജി. എസ് ജയലാല്‍ ,കരുനാഗപ്പള്ളി ആര്‍ രാമചന്ദ്രന്‍ ,അടൂര്‍ ചിറ്റയം ഗോപകുമാര്‍ ,വൈക്കം സികെ ആശ ,മൂവാറ്റുപുഴ എല്‍ദോ എബ്രഹാം,ഒല്ലൂര്‍ കെ രാജന്‍. കൈപ്പമംഗലം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍,പട്ടാമ്പി മുഹമ്മദ് മുഹ്സിന്‍ ,നാദാപുരം ഇ കെ വിജയന്‍ ,കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ വീണ്ടും ജനവിധി തേടും.
നെടുമങ്ങാട് ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, ,പുനലൂരില്‍ മുന്‍ എംഎല്‍എ പിഎസ് സുപാല്‍,ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് , പീരുമേട് ട്രേഡ് യൂണിയന്‍ നേതാവ് വാഴൂര്‍ സോമന്‍ , തൃശൂരില്‍ പി ബാലചന്ദ്രന്‍, മണ്ണാര്‍ക്കാട് പാലക്കാട് ജില്ല സെക്രട്ടറി കെ പി സുരേഷ് രാജ്, മഞ്ചേരി ഡിബോണ നാസര്‍ , തിരൂരങ്ങാടി അജിത്ത് കോളോടി,ഏറനാട് കെ ടി അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് പുതുമുഖങ്ങള്‍ .
ചടയമംഗലം , ഹരിപ്പാട് ,പറവൂര്‍ ,നാട്ടിക എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ തൃപ്തരാണെന്നും , എല്‍ഡിഎഫ്ല്‍ പുതിയ കക്ഷികള്‍ വന്നത് കൊണ്ടാണ് സി പി ഐ ക്ക് ഇരിക്കൂര്‍ ,കാഞ്ഞിരപ്പള്ളി സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here