കെ. ബൈജുനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി ചുമതലയേറ്റു

ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി (കല്‍പ്പറ്റ) കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി ചുമതലയേറ്റു. കമ്മീഷന്‍ ഓഫീസിലാണ് അദ്ദേഹം ചുമതലയേറ്റത്. കോഴിക്കോട് സ്വദേശിയായ കെ. ബൈജുനാഥ് 1987ല്‍ അഭിഭാഷകനായി.

1992 ല്‍ മജിസ്‌ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. വയനാട് ജില്ലാ ജഡ്ജിയായിരിക്കെയാണ് പുതിയ നിയമനം ലഭിച്ചത്.

കോഴിക്കോട് കുതിരവട്ടം ശബരി തീര്‍ത്ഥത്തില്‍ പരേതനായ രാംദാസിന്റെയും രാധാ പനോളിയുടെയും (ഇരുവരും അധ്യാപകര്‍) മകനാണ്. ഭാര്യ യു.കെ. ദീപ. മക്കള്‍ അഡ്വ. അരുണ്‍ നാഥ്, ഡോ. അമൃത് കെ നാഥ്. കമ്മീഷന്‍ സെക്രട്ടറി റ്റി. വിജയകുമാര്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News