‘മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ’; മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി കെ.സുരേന്ദ്രന്‍

മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ എന്നാണ് സുരേന്ദ്രന്‍ ചോദിച്ചത്. അമിത്ഷാ വര്‍ഗീയവാദിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സുരേന്ദ്രന്റെ മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം.

മതേതര നിലപാട് തെളിയിക്കാന്‍ അമിത്ഷാ മകളെ കെട്ടിച്ചു കൊടുക്കണോ എന്നാണ് സുരേന്ദ്രന്‍ ചോദിച്ചത്. പുരോഗമന സമൂഹത്തിന് ചേരാത്ത വര്‍ഗീയ പരാമര്‍ശമാണ് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

വരുന്ന തെരഞ്ഞെടുപ്പിലുടനീളം വര്‍ഗീയത പരത്തി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരാമര്‍ശം ബി.ജെ.പി അധ്യക്ഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News