പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കും : എ.എം.ആരിഫ് എം.പി

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കാനൊരുങ്ങി ആരിഫ് എം പി. കുരുമുളകിനും നാളികേരത്തിനും മിനിമം താങ്ങുവില ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയിട്ടുണ്ടോ എന്ന എ എം ആരിഫ് എം. പിയുടെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇല്ല എന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തെറ്റായ ഉത്തരം നല്‍കിയതിനെതിരെയാണ് പരാതി.

എന്നാല്‍ കേരള സര്‍ക്കാര്‍ ഈ രണ്ട് വിളകളെയും മിനിമം താങ്ങുവിലയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ഈ വസ്തുതകള്‍ മറച്ച് വച്ച് തെറ്റായ മറുപടി ലോക്‌സഭയില്‍ അറിയിച്ചതിനെതിരെയാണ് എം.പി ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എ.എം ആരിഫ് എം പി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News