ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകന്‍, രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കാനുള്ള കഴിവില്ല ; പി. ജയരാജന്‍

കഴിഞ്ഞ ദിവസം ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി.ജയരാജന്‍. ശ്രീനിവാസന്‍ പഴയ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല ശ്രീനിവസാനെന്നും ഒരു മാധ്യമത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് പ്രത്യേക അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്നും പരിഹാസരൂപേണ പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍, ശ്രീനിവാസന്റെ അഭിനയത്തെക്കുരിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ആസ്വദിക്കാറുണ്ട്. ജയരാജന്‍ വ്യക്തമാക്കി.

ട്വന്റി-20യേയും ജയരാജന്‍ വിമര്‍ശിച്ചു. ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News