ഇടതുമുന്നണി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കം

ഇടതുമുന്നണി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. 11 ന് വൈകിട്ട് നാലിന് പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം കണ്‍വെന്‍ഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുന്നത്തുകാല്‍ ഗൗതം ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് പാറശാല മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് മൂന്നിന് ചിറയിന്‍കീഴ് മണ്ഡലം കണ്‍വെന്‍ഷന്‍ ഇമാബി ദര്‍ബാര്‍ ഹാളില്‍ ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. 12ന് വൈകിട്ട് അഞ്ചിന് നേമം മണ്ഡലം കണ്‍വെന്‍ഷന്‍ കരമനയില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നെടുമങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നെയ്യാറ്റിന്‍കര മണ്ഡലം കണ്‍വെന്‍ഷന്‍ എസ്.എന്‍. ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കാട്ടാക്കട മണ്ഡലം കണ്‍വെന്‍ഷന്‍ ആര്‍കെഎന്‍ ഹാളില്‍ വൈകിട്ട് നാലിന് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. 13 ന് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.കോവളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉച്ചക്കട സിഎസ്ഐ ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4ന് നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ വാമനപുരം മണ്ഡലം കണ്‍വെന്‍ഷന്‍ ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം മണ്ഡലം കണ്‍വെന്‍ഷന്‍ രാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

14 ന് തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്‍ ഗാന്ധി പാര്‍ക്കില്‍ വൈകിട്ട് 5ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ആര്യനാട് വികെ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

15ന് വര്‍ക്കല മണ്ഡലം കണ്‍വെന്‍ഷന്‍ വര്‍ക്കല യുഡി ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം കണ്‍വെന്‍ഷനുകളില്‍ ഇടതുമുന്നണിയുടെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കും.

മണ്ഡലം കണ്‍വെന്‍ഷനുകള്‍

11.03.2021

1. വട്ടിയൂര്‍ക്കാവ് – കോടിയേരി ബാലകൃഷ്ണന്‍ – കൗസ്തുഭം ഓഡിറ്റോറിയം
2.പാറശാല – കടകംപള്ളി സുരേന്ദ്രന്‍ – ഗൗതം ഓഡിറ്റോറിയം
3. ചിറയിന്‍കീഴ് – ആനത്തലവട്ടം ആനന്ദന്‍ – ഇമാബി ദര്‍ബാര്‍ ഹാള്‍12.03.2021

4. നേമം – കോടിയേരി ബാലകൃഷ്ണന്‍ – കരമന
5. നെടുമങ്ങാട് – കാനം രാജേന്ദ്രന്‍ – ധനലക്ഷ്മി ഓഡിറ്റോറിയം
6. നെയ്യാറ്റിന്‍കര – കടകംപള്ളി സുരേന്ദ്രന്‍ – എസ്എന്‍ ഓഡിറ്റോറിയം
7. കാട്ടാക്കട – ആനത്തലവട്ടം ആനന്ദന്‍ – ആര്‍കെഎന്‍ ഹാള്‍

13.03.2021

8. ആറ്റിങ്ങല്‍ – കോടിയേരി ബാലകൃഷ്ണന്‍ –
9. കോവളം – എം.എ.ബേബി – സിഎസ്ഐ ഗ്രൗണ്ട് ഉച്ചക്കട
10. വാമനപുരം – ആനത്തലവട്ടം ആനന്ദന്‍ – ഗ്രീന്‍ ഓഡിറ്റോറിയം നന്ദിയോട്
11. കഴക്കൂട്ടം – പന്ന്യന്‍ രവീന്ദ്രന്‍ – രാഗം ഓഡിറ്റോറിയം

14.03.2021

12. തിരുവനന്തപുരം – കോടിയേരി ബാലകൃഷ്ണന്‍ – ഗാന്ധി പാര്‍ക്ക്
13. അരുവിക്കര – കടകംപള്ളി സുരേന്ദ്രന്‍ – വി.കെ. ഓഡിറ്റോറിയം

15.03.2021

14. വര്‍ക്കല – പന്ന്യന്‍ രവീന്ദ്രന്‍ – യുഡി ഓഡിറ്റോറിയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News