കൊനേരു ഹംപിക്കും കേരളത്തിന്റെ സ്വന്തം അഞ്ജു ബോബി ജോര്‍ജിനും ബിബിസി കായിക പുരസ്‌കാരങ്ങള്‍

ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെസ് താരം കൊനേരു ഹംപിക്ക്. മലയാളി അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനും അര്‍ഹയായി. ‘പുരസ്‌കാരം വളരെ വിലപ്പെട്ടതാണെന്നും അത് മുഴുവന്‍ ചെസ് സമൂഹത്തിനും നല്‍കുന്നുവെന്നും ഹംപി പ്രതികരിച്ചു.

ഒരു ഇന്‍ഡോര്‍ ഗെയിം ആയതിനാല്‍ ചെസിന് ഇന്ത്യയില്‍ ക്രിക്കറ്റിന് കിട്ടുന്നതുപോലെ ഒരു പൊതുശ്രദ്ധ കിട്ടുന്നില്ല. പക്ഷേ ഈ അവാര്‍ഡ് ചെസിന്റെ പൊതുജനസമ്മതി വളര്‍ത്താന്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഹംപി പറഞ്ഞു.

ഇന്ത്യന്‍ കായികരംഗത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഒന്നാണ് മലയാളി കായികതാരമായ അഞ്ജു ബോബി ജോര്‍ജിന് ലഭിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. ലോകചാംപ്യന്‍ഷിപ് നേടിയ ഒരേയൊരു ഇന്ത്യന്‍ അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ ലോങ്ജംപിലായിരുന്നു ചാംപ്യന്‍ഷിപ് നേടിയത്.

‘ഈ പുരസ്‌കാരം സ്വീകരിക്കുമ്പോഴുള്ള എന്റെ വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് എവിടെയും എത്തില്ലായിരുന്നു. അവര്‍ എപ്പോഴും എന്റെ കൂടെ നിന്നു.

കഠിനാധ്വാനത്തിനും സ്ഥിരോല്‍സാഹത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ മറികടന്നുവന്ന പ്രതികൂല സാഹചര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരിയായ പ്രേരണയും സന്നദ്ധതയും ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്.’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

അവാര്‍ഡില്‍ പുതുതായി ചേര്‍ക്കപ്പെട്ട വിഭാഗമായ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് യുവ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകറിനാണ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പതിനാറ് വയസിനുള്ളില്‍ നാല് സ്വര്‍ണമെഡലുകളാണ് മനു ഭാകര്‍ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News