
എന്‍സിപി, ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതോടെയാണ് എന്‍സിപി സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം ആയത്.
എലത്തൂരില്‍ അഗ ശശിന്ദ്രന്‍, കുട്ടനാട്ടില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്, കോട്ടക്കല്‍ എന്‍എ മുഹമ്മദ് കുട്ടി എന്നിവര്‍ എന്‍സിപി സ്ഥാനാര്‍ഥികള്‍ ആവും. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു എന്നും ശശീന്ദ്രന്‍ പറഞ്ഞു .
ഇതിന് പിന്നാലെ ജനതാദള്‍ സെക്കുലറും നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡോ. നീലലോഹിതദാസന്‍ കോവളത്തും, അഡ്വ. മാത്യു ടി തോമസ് തിരുവല്ലയിലും, കെ കൃഷ്ണന്‍ കുട്ടി ചിറ്റൂരിലും, അഡ്വ. ജോസ് തെറ്റയില്‍ അങ്കമാലിയിലും ജനവിധി തേടും. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയാന്ന് സ്ഥാനാര്‍കളെ പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here