നടന്‍ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് മകള്‍ അഹാന

നടന്‍ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് മകള്‍ അഹാന രംഗത്ത്. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് താന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്ന് നടനും അഹാനയുടെ പിതാവുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയാണ് അഹാന തള്ളിപ്പറഞ്ഞിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയിലൂടെയാണ് കൃഷ്ണകുമാറിനെതിരായ അഹാനയുടെ വെളിപ്പെടുത്തല്‍.

”രണ്ടു ദിവസമായി ഞാനുമായി ബന്ധപ്പെട്ട ഒരു അനാവശ്യ വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എനിക്കതില്‍ യാതൊരു പങ്കുമില്ല. ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാന്‍ ആ സിനിമയിലേ ഇല്ല. ഇതില്‍ സംസാരിച്ചിരിക്കുന്ന ആളുകള്‍ ചിലപ്പോള്‍ ഞാനുമായി ബന്ധപ്പെട്ടവരാവാം. അതൊക്കെ അവരുടെ അഭിപ്രായമാണ്. അതുവെച്ച് എന്നെ അളക്കരുത്. എനിക്ക് ഈ നാടകത്തില്‍ ഒരു പങ്കുമില്ല.” അഹാന തുറന്നടിച്ചു.

പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് അഹാനയുടെ പ്രതികരണം. എന്റെ ചിത്രങ്ങള്‍ വച്ച് അനാവശ്യമായ ഇത്തരം വാര്‍ത്തകള്‍ വരുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ദയവു ചെയ്ത് അത് തള്ളിക്കളയുക. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ച് വാര്‍ത്തയാക്കരുത്.

ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്. അതിന്റെ പേരില്‍ കുറച്ചുപേര്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളതെന്നും അഹാന പറഞ്ഞു.അഹാനയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News