അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കേരളാപൊലീസിന്റെ കരുതല്‍

കായംകുളത്ത് വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കാവലായി കേരളാ പൊലീസ്. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍ എത്തുന്നത് വരെ കേരളാ പൊലീസ് ഏറ്റെടുത്തു. കര്‍തവ്യത്തിനിടയില്‍ പിഞ്ചുകുഞ്ഞിനെ വാരിപ്പുണര്‍ന്ന പൊലീസുകാരുടെ വീഡിയോ ഇതോടെ ഫേസ്ബുക്കില്‍ തരംഗമായിരിക്കുകയാണ്.

രാമപുരത്ത് നടന്ന വാഹനാപകടത്തിലായിരുന്നു കുഞ്ഞിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റത്. ഇവരെ അടിയന്തര ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം കേരളാ പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

ബന്ധുക്കള്‍ എത്തുന്നത് വരെ കുഞ്ഞിനെ താലോലിച്ചത് കായംകുളം താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി ഹോം ഗാര്‍ഡ് കെ എസ് സുരേഷായിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഉറക്കുന്ന സുരേഷിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News